കക്കി ആനത്തോട് ഡാമില്‍ റെഡ് അലേര്‍ട്ട്; ജലനിരപ്പ് ഉയര്‍ന്നാല്‍ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും

പത്തനംതിട്ട: കക്കി ആനത്തോട് ഡാമില്‍ റെഡ് അലേര്‍ട്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കക്കി ആനത്തോട് ഡാമിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 978.33 മീറ്ററില്‍ എത്തി നില്‍ക്കുകയാണ്.

ഏതു ദുരന്തത്തെയും നേരിടാന്‍ സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. 2018ലെ പ്രളയ ദുരന്തത്തില്‍ ഉണ്ടായ പാഠമുള്‍ക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ അപകട സ്ഥലങ്ങളും ഇവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്‌നങ്ങളേയും നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സമയത്ത് രാഷ്ട്രീയവും ജാതി മത ചിന്തകളും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

Hot Topics

Related Articles