സമ്മാനപ്പൊതിയുടെ രൂപത്തില്‍ തപാല്‍ വഴി മയക്കുമരുന്ന്; യുവാവ് അറസ്റ്റില്‍

തൃശൂര്‍: ബംഗളൂരുവില്‍നിന്ന് തപാല്‍ വഴി എത്തിയ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പോട്ടോര്‍ സ്വദേശി അഭിഷേകാണ് (20) എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.

സമ്മാനപ്പൊതിയുടെ രൂപത്തിലാണ് ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വരുത്തിയത്. മയക്കുമരുന്ന് അയച്ച ഒളരി സ്വദേശിയെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പോട്ടോര്‍ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ തൃശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ക്ക് ലഭിച്ച പരാതിയിലുള്ള അന്വേഷണത്തിലാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ െചയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles