കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കളമശേരി മെട്രോ സ്റ്റേഷന് സമീപം ആരംഭിച്ച മെഡിക്കല്‍ സെന്റര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുകയാണ് ആരോഗ്യ മേഖലയില്‍ അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
രണ്ടു നിലകളിലായി കളമശ്ശേരി ദേശീയ പാതയോരത്താണ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കിഴക്കമ്പലം മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചിരുന്നു. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ഗൈനകോളജി, ഇന്‍ടി, ഓര്‍ത്തോ, ഡെന്റല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ കണ്‍സള്‍ട്ടേഷനൊപ്പം, എക്സറേ, സ്‌കാനിംഗ്, ലബോറട്ടറി, ഫാര്‍മസി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്‍, മുന്‍ എംഎല്‍എ എ എം യുസഫ്, നജീബ്, ഡോ. നാസര്‍, ഡോ വര്‍ഗീസ് പോള്‍, മാനേജിങ് പാര്‍ട്ണര്‍മാരായ ഡോ. അജ്മല്‍, വിവേക് പോള്‍ എന്നിവര്‍ സംബന്ധിച്ചു.