കമൽനാഥും മകനും ബി.ജെ.പിയിലേയ്ക്ക് ! അഭ്യൂഹം ശക്തം 

ന്യൂഡൽഹി : മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. പിന്നാലെ 

കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കമല്‍നാഥ് സോണിയഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് ആവശ്യം മുന്നോട്ട് വെച്ചു. മുൻ മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥിന് എംഎല്‍എ ആയി മാത്രം സംസ്ഥാനത്ത് തുടരാൻ താല്‍പര്യമില്ലെന്നാണ് വിവരം. എന്നാല്‍ രാജ്യസഭാ സീറ്റ് ആവശ്യം കോണ്‍ഗ്രസ് തളളിയെന്നാണ് സൂചന. ഇതോടെയാണ് ബിജെപിയില്‍ ചേരുമെന്ന സൂചന പുറത്ത് വന്നത്. കമല്‍നാഥിനും മകനും ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.

Hot Topics

Related Articles