ചെന്നൈ: പതിറ്റാണ്ടുകളായി തമിഴ് സിനിമയുടെ തലപ്പത്ത് വിജയശ്രീലാളിതനായി നില്‍ക്കുന്ന താരമാണ് വിജയ്. ഒരു കാലത്ത് പരിസഹിച്ചവരെ കൊണ്ട് പിന്നീട് കയ്യടിപ്പിച്ച താരം തമിഴ് ബോക്സ് ഓഫീസിന്റെ തന്നെ തലവനായി മാറിയിരുന്നു. ജനനായകൻ എന്ന ചിത്രത്തിന് ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് തിരിയാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. എന്നാല്‍ താരം സിനിമയിലേക്ക് തിരിച്ച് വരുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാമ് നടി.
തമിഴ് നടി സിന്തിയ ലൂർദ് ആണ് വിജയ് തിരിച്ചുവരുമെന്ന് പറയുന്നത്. നേരത്തെ നടിയുടെ ഒരു പ്രൊമോഷൻ വേളയില്‍ വിജയിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. “ഞാൻ ദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കും. അദ്ദേഹം തീർച്ചയായും എൻ്റെ നിർമ്മാണ ചിത്രത്തില്‍ അഭിനയിക്കും. ചിലർ പറയുന്നു അദ്ദേഹം സിനിമ ഉപേക്ഷിച്ചു എന്ന്, പക്ഷേ രണ്ട് വർഷത്തിനുള്ളില്‍ അദ്ദേഹം അഭിനയത്തിലേക്ക് മടങ്ങിവരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങള്‍ അത് കാണും.”, എന്നായിരുന്നു സിന്തിയ അന്ന് പറഞ്ഞത്. ഈ കാര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിജയ് തിരിച്ചുവരുമെന്നും ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഇപ്പോള്‍ സിന്തിയ ആവർത്തിച്ചിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനില്‍ അരശ്, ആർട്ട് : വി സെല്‍വ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കണ്‍ട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ പ്രവർത്തകർ.


