കുഞ്ഞിനെ വേണമെന്നോ പ്രസവിക്കണമെന്നോ തോന്നിയിട്ടില്ല : ഇപ്പോള്‍ അണ്ഡം ശീതികരിച്ചുവെച്ചിട്ടുണ്ട് : കനി കുസൃതി

കൊച്ചി : മാതൃത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും തുറന്ന് സംസാരിച്ച്‌ നടിയും മോഡലുമായ കനി കുസൃതി. കുഞ്ഞിനെ വേണമെന്നോ പ്രസവിക്കണമെന്നോ തന്റെ 28 വയസ് വരെ തോന്നിയിട്ടില്ലെന്നും ഇപ്പോള്‍ അണ്ഡം ശീതികരിച്ചുവെച്ചിട്ടുണ്ടെന്നും കനി പറയുന്നു. 28-ാം വയസില്‍ നാടകത്തില്‍ അഭിനയിക്കുമ്ബോള്‍ ഞാൻ ഒരാളെ കണ്ടു. എനിക്കയാളുടെ ഒരു കുഞ്ഞിനെ വേണമെന്ന് തോന്നി. എന്നാല്‍ അയാള്‍ക്ക് ഒരു ഉമ്മ കൊടുക്കണം എന്നുപോലും എനിക്ക് തോന്നിയിരുന്നില്ല.’ കുഞ്ഞ് വേണമെന്ന് തോന്നിയ സന്ദര്‍ഭത്തെ കുറിച്ച്‌ കനി പറയുന്നു.

‘ഇപ്പോള്‍ എനിക്ക് 38 വയസ്സായി. സ്വന്തമായി ഒരു കുഞ്ഞ് വേണമെങ്കില്‍ അത് ഇപ്പോഴൊക്കെ അല്ലേ പറ്റൂ. അതുകൊണ്ട് കുറച്ച്‌ കാശ് സേവ് ചെയ്ത് അണ്ഡം ഫ്രീസ് ചെയ്തുവെച്ചിട്ടുണ്ട്. ഇനി സ്വന്തമായി ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍പോലും ആവശ്യക്കാര്‍ക്ക് കൊടുക്കാമല്ലോ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാനസികമായും സാമ്ബത്തികമായും തയ്യാറാണെങ്കില്‍ ഒരു കുഞ്ഞിനെ വളര്‍ത്താമെന്ന് ഭാവിയില്‍ എനിക്ക് തോന്നാം. അതുപോലെ കുട്ടിക്ക് വേണ്ടി സമയവും മറ്റു കാര്യങ്ങളും ചിലവഴിക്കാൻ തയ്യാറാണെങ്കില്‍ ഒരു കുട്ടിയെ ദത്തെടുക്കാം എന്നുപോലും തനിക്ക് തോന്നിയേക്കാം.’ വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കനി വ്യക്തമാക്കുന്നു.

‘പണ്ടുമുതല്‍ക്കേ എനിക്ക് കുട്ടികള്‍ വേണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. പ്രേമിക്കാം. പക്ഷേ ഒരുമിച്ച്‌ ജീവിക്കാനോ കുട്ടികളുണ്ടാക്കാനോ പ്ലാൻ ഇല്ലെന്ന് ആദ്യമേ തന്നെ ആ വ്യക്തിയോട് പറയുമായിരുന്നു. സുഹൃത്തുക്കള്‍ ആരെങ്കിലും തങ്ങള്‍ക്ക് ഹാര്‍ട്ട് ബ്രേക്ക് ഉണ്ടായെന്ന് പറയുമ്ബോള്‍ അത് നല്ലതല്ലേ, പുതിയൊരാളെ സ്നേഹിക്കാമല്ലോ എന്നാണ് തോന്നിയിരുന്നത്.’ കനി പറയുന്നു.

മുൻ പങ്കാളിയോടൊപ്പമല്ലാതെ വേറെ ആരുടെയൊപ്പവും ഒരു കുഞ്ഞിനെ വളര്‍ത്താൻ തനിക്ക് കഴിയുമെന്ന് തോന്നിയിട്ടില്ലെന്നും ഒരു കുഞ്ഞിനെ വളര്‍ത്തുകയാണെങ്കില്‍ സിംഗിള്‍ മദറായി മുന്നോട്ടുപോകാനാണ് താത്പര്യമെന്നും കനി കൂട്ടിച്ചേര്‍ക്കുന്നു. 

മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും തന്റെ മുന്നില്‍ വഴക്കിടാതെ നല്ല രീതിയിലാണ് തന്നെ വളര്‍ത്തിയത്. അതുപോലെ വഴക്കില്ലാത്ത അന്തരീക്ഷത്തില്‍ കുഞ്ഞിനെ വളര്‍ത്താനാണ് താത്പര്യം. മൈത്രേയനും ജയശ്രീയും അഭിപ്രായ വ്യത്യാസങ്ങളുള്ള രണ്ട് പേരായിരുന്നു എന്ന സത്യം തിരിച്ചറിയുന്നതുപോലും എന്റെ 19-ാം വയസിലാണ്. ആ രീതിയിലാണ് എന്റെ മുന്നില്‍ അവര്‍ പെരുമാറിയത്. കുട്ടിക്ക് സമാധാനത്തോടെ വളരണമെങ്കില്‍ പരസ്പര ബഹുമാനത്തോടെ പെരുമാറണം. കനി പറയുന്നു.

Hot Topics

Related Articles