തളിപ്പറമ്പിൽ രോഗികളുമായി പോയിവരുമ്പോള്‍ എംഡിഎംഎ കടത്ത്; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: രോഗികളുമായി യാത്ര ചെയ്യുന്നത് മറവാക്കി എംഡിഎംഎ കടത്തിയ ആംബുലൻസ് ഡ്രൈവർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. തളിപ്പറമ്പ് കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫ (37) യെയാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി കണ്ടിവാതുക്കൽവച്ചു എക്സൈസ് അറസ്റ്റ് ചെയ്തത്.കർണാടകയിൽ നിന്നു എംഡിഎംഎ എത്തിച്ച് ആവശ്യക്കാർക്കു വിതരണം ചെയ്യുക പതിവായിരുന്നു. രോഗികളുമായി പോയിവരുന്നതിനാൽ പൊലീസ്, എക്സൈസ് പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറാമെന്ന കരുതലിലായിരുന്നു ഇയാൾ. മാസങ്ങളായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.കെ. രാജീവന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ. രാജേഷ്, പി.പി. മനോഹരൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. വിജയിത്ത്, കലേഷ്, ഡ്രൈവർ പ്രകാശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Advertisements

Hot Topics

Related Articles