ആധ്യാത്മികം പറയേണ്ട ഗ്രൂപ്പിൽ കാട്ടിയത് അശ്ലീലം; കണ്ണൂരിൽ വൈദികനെതിരെ കൂട്ടപരാതിയുമായി വീട്ടമ്മമാർ; അശ്ലീല വീഡിയോ അയച്ചത് വീട്ടമ്മമാരും കൂട്ടികളുമുള്ള ഗ്രൂപ്പിൽ; വൈദികനെതിരെ നടപടിയെടുത്ത് സഭ

കണ്ണൂർ: ആധ്യാത്മികം പറയേണ്ട ഗ്രൂപ്പിൽ അശ്ലീലം പറഞ്ഞ വൈദികനെതിരെ പരാതിയുമായി വീട്ടമ്മമാർ. വീട്ടമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തി ആധ്യാത്മിക കാര്യങ്ങൾ പറയുന്നതിനു വേണ്ടി ആരംഭിച്ച ഗ്രൂപ്പിലാണ് വൈദികൻ അശ്ലീല വീഡിയോ അയച്ചത്. സംഭവം വിവാദമാകുകയും പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിൽ സഭ വൈദികനെതിരെ നടപടിയെടുത്തിട്ടുണ്ട്. കണ്ണൂർ അടയ്ക്കാത്തോട് സെന്റ് ജോസഫ് കാത്തലിക് പള്ളി വികാരി സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നത്. ഇതേ തുടർന്ന് ഉടൻ തന്നെ വൈദികനെ രൂപത ആസ്ഥാനത്തേയ്ക്കു തിരികെ വിളിച്ചു.

Advertisements

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം. സ്ത്രീകൾക്കും കുട്ടികൾക്കും ആധ്യാത്മിക കാര്യങ്ങൾ പകർന്നു നൽകുന്നതിനായി സഭ മാതൃവേദി എന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഈ ഗ്രൂപ്പിലേയ്ക്കാണ് പ്രകൃതി വിരുദ്ധമായ അശ്ലീല ദൃശ്യങ്ങൾ വൈദികൻ പങ്കു വച്ചത്. മറ്റൊരു വൈദികൻ അയച്ചു നൽകിയ വീഡിയോ തിരികെ നൽകിയപ്പോൾ അബദ്ധത്തിൽ അയച്ചതാണെന്ന വിശദീകരണമാണ് വൈദികൻ ആദ്യം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അശ്ലീല വീഡിയോ ഗ്രൂപ്പിൽ ലഭിച്ചതോടെ സ്ത്രീകളും വീട്ടമ്മമാരും ഒന്നിച്ച് സഭാ ആസ്ഥാനത്ത് എത്തി പരാതി നൽകുകയായിരുന്നു. മുൻപും ഇദ്ദേഹം സ്ത്രീകൾക്ക് വ്യക്തിപരമായി അശ്ലീല വീഡിയോ അയച്ചു നൽകിയിരുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇദ്ദേഹത്തിന് എതിരെ സഭ നടപടിയെടുത്തിരിക്കുന്നത്.

Hot Topics

Related Articles