എരുമേലി:പുതിയതലമുറയുടെ അഭിരുചിക്കനുസൃതമായ വിദ്യാഭ്യാസ മുന്നേറ്റത്തിനാണ് മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി മുൻഗണന നൽകുന്നതെന്നും പാർശ്വവൽക്കരിക്കരിക്കപ്പെട്ട ജനസമൂഹത്തിന് അത്താണിയായി സംഘടന മുന്നോട്ടു പോകുമെന്നും എം ഇ എസ് സംസ്ഥാനജനറൽ സെക്രട്ടറി കെ കെ കുഞ്ഞുമോയ്‌ദീൻ പ്രസ്ഥാവിച്ചു. മെഡിക്കൽ കോളേജ് ഉൾപ്പെടെ എം ഇ എസിന്റെ എല്ലാ സ്ഥാപനങ്ങളും ഉന്നതനിലവാരം പുലർത്തുന്നവയാണ്. സംഘടനക്ക് സമൂഹത്തിനിടയിൽ വലിയ സ്വീകര്യതയും അംഗീകാരവും പരിഗണനയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലഹരിയെന്ന മഹാവിപത്തിനെതിരെ എം ഇ എസ് വലിയ പോരാട്ടം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം ഇ എസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരുമേലി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏകദിന നേതൃത്വപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞുമോയ്‌ദീൻ.ജില്ലാ പ്രസിഡന്റ് ടി എസ് റഷീദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ
യൂണിവേഴ്സിറ്റി റാങ്ക് നേടിയവർ, സിവിൽ സർവീസ് ജേതാക്കൾ, മുൻ ജില്ലാ ഭാരവാഹികൾ തുടങ്ങിയവരെ ആദരിച്ചു.
മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാജി എം സൈദ് മുഹമ്മദിനെ ചടങ്ങിൽ അനുസ്മരിച്ചു.
ആന്റോആന്റണി എം പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, സംസ്ഥാന വൈസ് പ്രസിഡന്റ് എം എം അഷ്‌റഫ്, സംസ്ഥാന സെക്രട്ടറി മജീദ് വട്ടക്കയം, പ്രൊഫ എം കെ ഫരീദ്, പി എഛ് നജീബ്, സക്കീർ കട്ടുപ്പാറ, പി പി മുഹമ്മദ് കുട്ടി, എം അബ്ദുൽ നാസർ, സി യു അബ്ദുൽ കരീം, കെ എം സൈദ് മുഹമ്മദ്, കെ എം നസീർ എന്നിവർ ആശംസകൾ നേർന്നു. മോട്ടിവേഷൻ ക്ലാസിനു കബീർ ബി ഹാറൂൺ നേതൃത്വം നൽകി.
കാലഘട്ടത്തിനനുസൃതമായ വിദ്യാഭ്യാസമുന്നേറ്റം എം ഇ എസ് ലക്ഷ്യം :കെ കെ കുഞ്ഞുമോയ്‌ദീൻ

Advertisements