ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തൊഴിലാളി സംഗമം കോട്ടയം ഡിസിസിയിൽ നടന്നു

കോട്ടയം : ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തൊഴിലാളി സംഗമം കോട്ടയം ഡിസിസിയിൽ നടന്നു.സംഗമത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജിന് സ്വീകരണം നൽകി.. കെപിസിസി അച്ചടക്കസമിതി ചെയർമാനും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു..  കർഷക തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. 

Advertisements

കർഷകന്റെയും കാർഷിക മേഖലയുടെ പ്രശ്നങ്ങൾ തീർച്ചയായും ലോകസഭയിൽ ഉയർത്തിക്കാട്ടുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.ഡി കെ ടി എഫ് ജില്ലാ അധ്യക്ഷൻ പി കെ ഷാജി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു..  കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ കുഞ്ഞ് ഇല്ലംപള്ളി ,ഫിലിപ്പ് ജോസഫ്,  ഡിസിസി ഭാരവാഹികളായ നന്ദിയോട് ബഷീർ ,സണ്ണി കാഞ്ഞിരം, ടോം കോര, യുപി ചാക്കപ്പൻ,  ബ്ലോക്ക് പ്രസിഡൻറ് എൻ ജയചന്ദ്രൻ, സുധാകരൻ നായർ, ടി എസ് അൻസാരി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു…

Hot Topics

Related Articles