ഹാട്രിക് വിജയത്തിലേക്ക് ബാറ്റേന്താൻ അയ്യരും സംഘവും ; ഐപിഎല്ലിൽ ഡൽഹിക്കെതിരെ ടോസ് നേടിയ കൊൽക്കത്ത ബാറ്റിംഗ് തിരഞ്ഞെടുത്തു

വിശാഖപട്ടണം : രണ്ടു തുടര്‍ വിജയങ്ങളോടെ കുതിക്കുന്ന ശ്രേയസ് അയ്യരുടെ കെകെആര്‍ ഹാട്രിക്ക് ജയമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ അവര്‍ രാജസ്ഥാന്‍ റോയല്‍സിനു പിറകിലായി രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ്. വലിയൊരു മാര്‍ജിനില്‍ ഡിസിയെ തോല്‍പ്പിക്കാനായാല്‍ റോയല്‍സിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാന്‍ കെകെആറിനു സാധിക്കും.ആദ്യ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായിട്ടാണ് കെകെആര്‍ ഈ സീസണിനു തുടക്കമിട്ടത്. 

Advertisements

രണ്ടാമത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അവര്‍ നിഷ്പ്രഭരാക്കുകയും ചെയ്തു. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്.മറുഭാഗത്തു റിഷഭ് പന്ത് നയിക്കുന്ന ഡിസിയുടെ തുടക്കം പാളിയിരുന്നു. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അവര്‍ക്കു പരാജയമേറ്റു വാങ്ങി. ആദ്യ കളിയില്‍ പഞ്ചാബ് കിങ്‌സിനോടു നാലു വിക്കറ്റിനാണ് ഡിസി തോല്‍വി സമ്മതിച്ചത്. രണ്ടാമത്തെ കളിയില്‍ റോയസിനോടു 12 റണ്‍സിനു അവര്‍ കീഴടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ അവസാന കളിയില്‍ ഡിസി വിജയവഴിയില്‍ തിരിച്ചെത്തി. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവര്‍ 20 റണ്‍സിനു ഞെട്ടിക്കുകയായിരുന്നു. ഈ വിജയമ നല്‍കിയ ആത്മവിശ്വാസത്തിലാണ് ഡിസിയുടെ വരവ്.

Hot Topics

Related Articles