ഇന്ത്യയ്ക്കായിതാ വേഗതയുടെ രാജകുമാരൻ ; മായങ്ക് യാദവ് ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിൽ വേഗത്തിൽ ഇടം നേടുമ്പോൾ

ന്യൂസ് ഡെസ്ക് : ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി കളിച്ച രണ്ട് മത്സരങ്ങളിലും കളിയിലെ താരമായി മാറിയ ആദ്യത്തെ താരമാണ് മായങ്ക് യാദവ്.ഐപിഎല്ലില്‍ മായങ്ക് എറിഞ്ഞ പന്തുകളില്‍ പകുതിയും മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയുള്ളതാണ്. റോയല്‍ ചലഞ്ചേഴസ് ബംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ എറിഞ്ഞ 156.7 കിലോമീറ്റര്‍ വേഗതയാണ് താരത്തിന്റെ ഏറ്റവും വേഗമുള്ള പന്ത്.മായങ്കിന്റെ പന്തിന് ആദ്യം ഇരയായത് ട്വന്റി 20 ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയ ബാറ്റര്‍മാരിലൊരാളായ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു. 

മണിക്കൂറില്‍ 151 കിലോ മീറ്റര്‍ വേഗതയിലെത്തിയ ലെങ്ത് ബൗള്‍ ജഡ്ജ് ചെയ്യുന്നതില്‍ മാക്‌സ്വെല്‍ പരാജയപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡല്‍ഹി സ്വദേശിയും 21കാരനുമായ മായങ്ക് സ്ഥിരത തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമില്‍ അനായാസം ഇടം പിടിക്കാനാകും. ഒരു ഫാസ്റ്റ് ബോളര്‍ക്ക് ആവശ്യമായ ക്യത്യതയും ലെങ്തിലെ നിയന്ത്രണവും പേസും മായങ്കിന് കൈമുതലായിട്ടുണ്ട്. പന്തെറിയുമ്ബോള്‍ താരത്തിന്റെ ആക്ഷനും മികച്ചതാണ്. സമീപകാലത്ത് ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഒരു ലോങ് റണ്‍ ബുംറയ്ക്കല്ലാതെ മാറ്റാര്‍ക്കും സാധ്യമാക്കാനായിട്ടില്ല. സ്ഥിരതയോടെ തുടര്‍ന്നാല്‍ ഇതിനൊരു പരിഹാരമാകാന്‍ മാത്രമല്ല മായങ്കിന് സാധിക്കുക.

താന്‍ കരിയര്‍ തുടങ്ങിയിട്ടേയുള്ളുവെന്നും ഇന്ത്യക്കായി കളിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും മായങ്ക് സമ്മാന ദാന ചടങ്ങില്‍ പറഞ്ഞു. ‘എന്റെ ലക്ഷ്യം രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ്. വര്‍ഷങ്ങളോളം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരു തുടക്കം മാത്രമാണെന്ന് എനിക്ക് തോന്നുന്നു. ആ പ്രധാന ലക്ഷ്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,’ ലക്‌നൗവിനെ തുടര്‍ച്ചയായി വിജയങ്ങളിലേക്ക് നയിച്ചതിന് ശേഷം താരം പറഞ്ഞു. .

Hot Topics

Related Articles