ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു 

ഡല്‍ഹി : പ്രശസ്ത ബോക്സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദർ സിങ് ബി.ജെ.പിയില്‍ ചേർന്നു. ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് വിജേന്ദർ അംഗത്വം സ്വീകരിച്ചത്.കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജേന്ദർ സിങ് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയിരുന്നു.

ഉത്തർപ്രദേശിലെ മഥുര ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ ഹേമമാലിനിക്കെതിരെ വിജേന്ദർ സിങ്ങിനെ രംഗത്തിറക്കാൻ കോണ്‍ഗ്രസില്‍ ചർച്ചകളുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത കൂടുമാറ്റം. ജാട്ട് സമുദായത്തില്‍ നിന്നുള്ള വിജേന്ദർ പാർട്ടിയിലെത്തുന്നത് മുതല്‍ക്കൂട്ടാകുമെന്ന് ബി.ജെ.പി കരുതുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2008 ബീജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവായ വിജേന്ദർ 2009 ലോക ചാമ്ബ്യൻഷിപ്പില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മെഡലുകളും നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ബി.ജെ.പിക്കെതിരെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും നിരന്തരം നിലപാടുകള്‍ പറഞ്ഞിരുന്ന വിജേന്ദറിന്റെ കൂടുമാറ്റം പലരിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും പങ്കുചേർന്നിരുന്നു.

Hot Topics

Related Articles