വീടിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ ; പിടിയിലായത് കോട്ടയം ചെങ്ങളം സ്വദേശി 

കുമരകം : വീടിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് പട്ടട ഭാഗത്ത് വള്ളോംത്തറ  വീട്ടിൽ മനു. വി.വി (41) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 31 -)0 തീയതി രാത്രി 08.00 മണിയോടുകൂടി ചെങ്ങളം സ്വദേശിയായ യുവാവിന്റെ  വീടിന് സമീപം ഇരുന്ന് മദ്യപിച്ച് ബഹളം വച്ചതിനെ യുവാവ് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം  ഇയാൾ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ മാരായ മനോജ് കെ.കെ, ജോസഫ്, സി.പി.ഓ മാരായ അമ്പാടി, രാജു, സാനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കുമരകം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles