പെരുവ: നെൽകർഷകരുടെ ദുരിതം കൂടുതൽ രൂക്ഷമാകുന്നു. സപ്ലൈകോ വഴിയായി അനുവദിച്ചിട്ടുള്ള പണം നൽകാതെ പെരുവയിലെ എസ്.ബി.ഐ. അധികൃതർ കർഷകരെ വട്ടം ചുറ്റിക്കുന്നുവെന്നാരോപിച്ച് കർഷകർ പ്രതിഷേധം ശക്തമാക്കുന്നു.മെയ് 20 വരെ സംഭരിച്ച നെല്ലിന്‍റെ പണം കഴിഞ്ഞ മാസം ആദ്യം തന്നെ സപ്ലൈകോ വിതരണം ചെയ്യാനായി നൽകിയിരുന്നു. എന്നാൽ പെരുവയിലെ എസ്.ബി.ഐ. അധികൃതർ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കർഷകരെ പറഞ്ഞയയ്ക്കുന്നതാണ് നടക്കുന്നത്. തുടർന്ന് മെയ് 31 വരെ പേയ്‌മെന്റ് ഓർഡർ ലഭിച്ച കർഷകർക്ക് വായ്പ നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശം വന്നിരുന്നുവെങ്കിലും, പെരുവ എസ്.ബി.ഐ.യിൽ നിന്നും ഭൂരിഭാഗം കർഷകരും ഇന്നുവരെ പണം ലഭിച്ചിട്ടില്ല.നൂറോളം കർഷകർ ഇന്നലെ ബാങ്കിൽ എത്തിച്ചേർന്നപ്പോൾ, ചിലർക്കു മാത്രമാണ് പണം അനുവദിച്ചത്. ശേഷിച്ചവരോട് “ഓണം കഴിഞ്ഞെത്തുക” എന്ന മറുപടിയാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു. കീടനാശിനി, വളം, ട്രാക്ടർ ഉഴവൂ കൂലി തുടങ്ങിയവ കടമായി വാങ്ങിയതിനുള്ള പണം വ്യാപാരികൾ ആവശ്യപ്പെടുന്നതും അവരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.കർഷകരുടെ പണം എത്രയും വേഗം വിതരണം ചെയ്യാത്ത പക്ഷം ബാങ്കിന് മുന്നിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനകീയ പ്രതികരണ വേദി സംസ്ഥാന കോർഡിനേറ്റർ രാജു തെക്കേക്കാലയിൽ മുന്നറിയിപ്പ് നൽകി.
സപ്ലൈകോ അനുവദിച്ച പണം കർഷകർക്ക് നൽകാതെ ബാങ്ക് അധികൃത : നെൽ കർഷകരെ പ്രതിസന്ധിയിലാക്കി തരുകയിലെ എസ്ബിഐ
