കാസർകോട് കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; അച്ഛനും മക്കളും മരിച്ചു

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ മൂന്നുപേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളുമാണ് മരിച്ചത്. ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാർ (54), മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂകാംബിക ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ടത്.

കാസർകോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലൻസാണ് കാറുമായി കൂട്ടിയിടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു. ആംബുലൻസില്‍ ഉണ്ടായിരുന്ന രോഗി ഉഷ, ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Hot Topics

Related Articles