കവിയൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

തിരുവല്ല: കവിയൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കവിയൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീമതി. ദിവ്യാ എസ് അയ്യര്‍ IAS ആണ് പ്രഖ്യാപനം നടത്തിയത്. ശുചിത്വത്തിനായി കവിയൂര്‍ പഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരം ആണെന്ന് യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് കളക്ടര്‍ പറഞ്ഞു. തദവസരത്തില്‍ കവിയൂരിലെ ഹരിതകര്‍മ്മസേന അംഗങ്ങളെ ആദരിക്കുകയും, പ്ലസ് ടു പരീക്ഷയില്‍ 100% മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു.

ചടങ്ങില്‍ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ഡി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ലതാകുമാരി,ജില്ലാ വികസന ആസൂത്രണ സമിതി അംഗം ശ്രീ സുബിന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമിലിറ്റി, ബ്ലോക്ക് മെമ്പര്‍ ജോസഫ് ജോണ്, ജനപ്രതിനിധികള്‍ ആയ ശ്രീരഞ്ജിനി എ ഗോപി, വിനോദ് കെ ആര്‍, റേച്ചല്‍ വി മാത്യു, സിന്ധു വി എസ് , ലിന്‍സി, അച്ചു സി എന്‍, പ്രവീണ്‍ ഗോപി, സിന്ധു ആര്‍ സി നായര്‍, അനിതാ സജി, ശ്രീകുമാരി, രാജശ്രീ കെ ആര്‍, തോമസ് , ബ്ലോക്ക് പഞ്ചായത്ത് BDO ശ്രീ വിക്രമന്‍ ആചാരി, ഓമനാ അജയഘോഷ്, ധനേഷ് എന്നിവര്‍ പങ്കെടുത്തു

Hot Topics

Related Articles