തോട്ടഭാഗം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തിരുവല്ല പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങള്‍

തിരുവല്ല: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓരോ പോലീസ് സ്റ്റേഷനിലും ഓരോ ഗവണ്‍മെന്റ് സ്‌കൂളുകള്‍ ഏറ്റെടുത്തു ശുചീകരണം നടത്തുന്നതിന് ഭാഗമായി തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തോട്ടഭാഗം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഇന്ന് രാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവല്ല പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങളെ നേതൃത്വത്തില്‍ നടന്നു.

Advertisements

ശുചീകരണ പ്രവര്‍ത്തന സമയത്ത് ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീമതി ദിവ്യ എസ് അയ്യര്‍ lAS സ്ഥലത്തെത്തുകയും അഭിനന്ദിക്കുകയും ചെയ്തു. സ്ഥലത്ത് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സി കെ ലതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി റിമി ലിറ്റി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എംഡി ദിനേശ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം വിനോദ് K R എന്നിവരും സന്ദര്‍ശിച്ചു DySP രാജപ്പന്‍ Cl വിനോദ് SI അഭിലാഷ് വനിത SI നിത്യ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ലതിക എന്നിവര്‍ നേതൃത്വം നല്‍കി

Hot Topics

Related Articles