കവിയൂർ തോട്ടഭാഗത്ത് സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്: പരിക്കേറ്റത് പടിഞ്ഞാറ്റുശേരി സ്വദേശികൾക്ക്

കവിയൂർ: തോട്ടഭാഗത്ത് കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. പടിഞ്ഞാറ്റുശേരി പുതുവേലിൽ പ്രവീൺ, പാറയിൽ റെജി പുന്നൂസ് എന്നിവരെ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Advertisements

വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ കവിയൂർ തോട്ടഭാഗം ജംഗ്ഷന് സമീപമായിരുന്നു അപകടം. തിരുവല്ല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ ഇടിച്ച് സ്കൂട്ടറിനെ മീറ്ററുകളോളം വലിച്ച് നീക്കി കൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണാണ് രണ്ട് പേർക്കും പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Hot Topics

Related Articles