കെ. എ. അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയും മുട്ടമ്പലം ഗവ. യു.പി സ്കൂളും സംയുക്തമായി വായന പക്ഷാചരണം നടത്തി 

മുട്ടമ്പലം : കെ. എ. അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയും മുട്ടമ്പലം ഗവ. യു.പി സ്കൂളും സംയുക്തമായി വായന പക്ഷാചരണ ഉദ്ഘാടനവും, പി.എൻ.പണിക്കർ അനുസ്മരണവും നടത്തി. വായന പക്ഷാചരണ ഉദ്ഘാടനം ഫാദർ ഡോ. കെ.എം ജോർജ് നടത്തി. വായനയുടെ പ്രസക്തിയും കഴിഞ്ഞ കാലഘട്ടങ്ങളിൽ എഴുത്തും,വായനയും, വർന്നുവന്ന രചന ശൈലികളും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. ജോൺ പി ജോൺ അധ്യക്ഷത വഹിച്ചു.  യോഗത്തിൽ പ്രതിഭാമേരി നൈനാൻ(എച്ച് എം ഗവ. യു.പി എസ് മുട്ടമ്പലം) സ്വാഗതവും ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ വായന പക്ഷാചരണ വിഷയാവതരണവും നടത്തി. പി എൻ പണിക്കർ അനുസ്മരണം പ്രസിദ്ധ എഴുത്തുകാരനും കവിയുമായ ഹരിയേറ്റുമാനൂർ നിർവഹിച്ചു. കോട്ടയം കവിയരങ്ങ് ചീഫ് കോഡിനേറ്ററും നാടൻപാട്ട് കലാകാരനുമായ ബേബി പാറക്കടവൻ നാടൻപാട്ട് അവതരിപ്പിച്ചുകൊണ്ട്  വായനദിന സന്ദേശംനൽകി. ഹരിയേറ്റുമാനൂർ രചിച്ച 2024-ലെ വായനാദിന-സന്ദേശ കവിത രവീന്ദ്രകുമാർ പി. ജെ ആലപിച്ചു. മാധവി കെ എ (വിദ്യാർത്ഥി പ്രതിനിധി) ആശംസയും, ലൈബ്രറിയൻ ബാബു. കെ യോഗത്തിന് നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles