കെ.സിയെ ആക്രമിക്കണ്ടെന്ന് ഒസി; വ്യക്തികള്‍ക്കെതിരായ അക്രമണം ശരിയല്ല, അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്ന് ഉമ്മന്‍ചാണ്ടി; കെ.സി വേണുഗോപാലിനെ പുറത്താക്കണമെന്ന ആവശ്യം ശക്തം

ദില്ലി: കെ സി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. വ്യക്തിള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. വേണുഗോപാലിനെ പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നെഴുതിയ ബോര്‍ഡുകളാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് ഒരു സംഘമാളുകള്‍ ബോര്‍ഡ് സ്ഥാപിച്ചത്.

Advertisements

കെ സി വേണുഗോപാലിന് എതിരെ സി എം ഇബ്രാഹിമും ഇന്ന് രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാലാണ് കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി പൂര്‍ണ്ണ പരാജയമാണ്. എങ്ങനെ നയിക്കണമെന്ന് രാഹുലിന് അറിയില്ല. ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അകന്നെന്നും ഇതാണ് തിരിച്ചടിക്ക് കാരണമെന്നും സി എം ഇബ്രാഹിം കുറ്റപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശിയായ കെ സി വേണുഗോപാല്‍ കെഎസ്യുവിലൂടെയാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിലെത്തിയത്. കേന്ദ്രമന്ത്രിയായും ലോക്‌സഭാംഗമായും പ്രവര്‍ത്തിച്ച കെ സി വേണുഗോപാല്‍ നിലവില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ കെ സി വേണുഗോപാലിന് ഹൈക്കമാന്‍ഡിന്റെ പല തീരുമാനങ്ങള്‍ക്കു പിന്നിലും പങ്കുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

Hot Topics

Related Articles