അച്ചൻകോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു

പത്തനംതിട്ട: അച്ചൻ കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി കൂടിയതു മൂലം കുമ്പഴ മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു. വനമേഖലയിലെ രാത്രിയിലെ മഴയാവണം ജലനിരപ്പ് ഉയരാൻ കാരണമെന്ന് കരുതുന്നു. ഉരുൾ പൊട്ടലുണ്ടാതായി ഇതു വരെ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ മഴ തന്നെയാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് കരുതുന്നു.

Advertisements

എന്നാൽ മണിമല, പമ്പ നദിയിലെ ജലനിരപ്പ് താഴുന്നുണ്ട്. അന്മുള ഭാഗത്ത് ജലനിരപ്പ് താഴുന്നതു ജനങ്ങളിലെ ആശങ്ക മാറിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല അമ്പലപ്പുഴ റോഡിലെ ഗതാഗതം പൊടിയാടി ജംഗ്ഷൻ മുതൽ തടസപ്പെട്ടു. നെടുമ്പ്രം, പെരിങ്ങര ഭാഗത്തും ജലനിരപ്പ് താഴ്ന്നിട്ടില്ല.
കക്കി – ആനത്തോട് ഡാമിന്റെ ഷർട്ടറുകൾ ഉയർത്തുന്നതു മൂലം പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നത് പമ്പാനദിയുടെ സമീപപ്രദേശമെന്ന നിലയിൽ ഇവിടുത്തെ ജനങ്ങൾ വളരെ ജാഗ്രതയോടെ തന്നെ കാണുന്നു. പഞ്ചായത്ത് അധികൃതർ , പോലീസ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകളും എല്ലാ മുൻ കരുതലുകളും എടുത്തു കഴിഞ്ഞതായ് അറിയിച്ചു.

Hot Topics

Related Articles