വെണ്ണിക്കുളം കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു; ഗതാഗതം തടസപ്പെട്ടു; അപകട ഭീതിയൊഴിയാതെ നാട്; വീഡിയോ റിപ്പോർട്ട് കാണാം

തിരുവല്ല: തുടർച്ചയായി പെയ്യുന്ന പെരുമഴയിൽ നാട് മുങ്ങിയതോടെ പ്രളയ ഭീതിയിൽ നാട്ടുകാർ. മൂന്നു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ മണിമലയാർ നിറഞ്ഞ് കവിഞ്ഞതോടെ വെണ്ണിക്കുളത്ത് കരകവിഞ്ഞൊഴുകുന്ന മണിമലയാർ തകർത്തത് കോമളം പാലത്തിന്റെ അപ്രോച്ച് റോഡാണ്. മണിമലയാർ കരകവിഞ്ഞ് ഒഴുകിയതോടെയാണ് കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് വെള്ളത്തിലേയ്ക്കു താഴ്ന്നത്. പാലം തകർന്നില്ലെങ്കിൽ കല്ലും മണ്ണും മരങ്ങളും അവശിഷ്ടങ്ങളും നിറഞ്ഞ് പാലവും അപകട ഭീതിയിലാണ്.

Advertisements

പ്രളയപ്പെരുമഴ പാഞ്ഞെത്തിയതോടെ പാലത്തിനു മുകളിലൂടെയാണ് ഇന്നലെ രാത്രിയിൽ വെള്ളം ഒഴുകിയത്. ഇതാണ് പാലത്തിൽ മാലിന്യങ്ങൾ അടക്കം വന്നടിയാൻ ഇടയാക്കിയത്. വെണ്ണിക്കുളം – മല്ലപ്പള്ളി – കല്ലൂപ്പാറ പ്രദേശങ്ങളിലേയ്ക്കു പോകുന്ന പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇപ്പോൾ തകർന്നു തരിപ്പണമായിരിക്കുന്നത്. ഈ റോഡിലൂടെ നിരവധി വാഹനങ്ങാണ് നേരത്തെ കടുന്നു പോയിരുന്നത്. എന്നാൽ, പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം തന്നെ ഏതാണ്ട് പൂർണമായും മുടങ്ങി. പ്രദേശത്ത് വെള്ളത്തിൽ ഇറങ്ങുന്നതിന് അടക്കം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിലെ സാഹചര്യത്തിൽ പാലത്തിലെ മാലിന്യം മാറ്റി നീക്കുന്നത് അടക്കമുള്ള ശ്രമകരമായ ജോലികളാണ് ഇനി ബാക്കിയുള്ളത്. മഴ ശമിക്കുന്നതിനൊപ്പം, മണിമലയാറ്റിലെ ജലനിരപ്പ് കൂടി താഴാതെ ഇനി ഈ പ്രതിസന്ധിയ്ക്കു പരിഹാരം കാണാൻ സാധിക്കില്ല.

Hot Topics

Related Articles