ആലപ്പുഴ തലവടിയില്‍ വെള്ളക്കെട്ടില്‍ താലികെട്ട്; വധുവും വരനും എത്തിയത് ചെമ്പിനുള്ളില്‍ കയറി

ആലപ്പുഴ: മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ വെള്ളക്കെട്ടില്‍ താലികെട്ട് നടത്തി. ആലപ്പുഴ തലവടി സ്വദേശികളായ ആകാശിന്റെയും ഐശ്വര്യയുടെയും വിവാഹമാണ് വെള്ളക്കെട്ടില്‍ വച്ച് നടത്തിയത്.

ഇരുവരും ചെമ്പില്‍ കയറിയാണ് കല്യാണപ്പന്തലില്‍ എത്തിയത്. മണ്ഡപം മാത്രം അല്പം ഉയരത്തില്‍ ക്രമീകരിച്ചിരുന്നു. എത്ര വെള്ളം ഉയര്‍ന്നാലും പറഞ്ഞുറപ്പിച്ച ദിവസം തന്നെ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹമെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പറഞ്ഞു. താലികെട്ടിന് ശേഷം വധുവും വരനും വീട്ടിലേക്ക് മടങ്ങിയതും ചെമ്പില്‍ ഇരുന്ന് തന്നെയാണ്.

Hot Topics

Related Articles