അച്ചന്‍കോവിലാര്‍ കരകവിഞ്ഞു; പന്തളത്ത് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട്

പന്തളം: അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. നാല്പതോളം വീടുകളിലേക്കാണ് വെള്ളം കയറിയിട്ടുള്ളത്. പന്തളത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ റവന്യൂവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisements

ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ബോട്ടുകള്‍ കൊല്ലത്തുനിന്ന് പന്തളത്തെത്തിച്ചു. ആവശ്യംവന്നാല്‍ വെള്ളത്താല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കരയില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വീടുകള്‍ മുങ്ങാന്‍ ഇടയുള്ള പ്രദേശമാണ് പന്തളത്തെ മുടിയൂര്‍ക്കോണം, ചേരിക്കല്‍ ഭാഗങ്ങള്‍.

Hot Topics

Related Articles