തിരുവല്ല മല്ലപ്പള്ളി അംബിപ്പടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ആറടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞു :  അപകടത്തിൽ എട്ടുപേർക്ക് പരിക്ക്

തിരുവല്ല : മല്ലപ്പള്ളി – റാന്നി റോഡിലെ മല്ലപ്പള്ളി അംബിപ്പടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ആറടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. മല്ലപ്പള്ളിയിൽ നിന്നും റാന്നിയിലേക്ക് പോവുകയായിരുന്ന വിജയലക്ഷ്മി എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. 

Advertisements

റോഡിന്റെ വലതുഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ നിസാര പരിക്കേറ്റ പേരെയും മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടകാരണമെന്ന് കീഴ്വായ്പൂർ പോലീസ് പറഞ്ഞു.

Hot Topics

Related Articles