ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തിന് എതിരെ വിദ്യാർത്ഥികളുടെ സിനിമ; സിനിമ ഒരുക്കുന്നത് ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളജിലെയും സർഗ്ഗ ക്ഷേത്രയിലെയും കലാകാരന്മാരെ അണിനിരത്തി

ചങ്ങനാശേരി: സർഗ്ഗക്ഷേത്രയിലേയും ക്രിസ്തു ജ്യോതി കോളജിലേയും കലാകാരന്മാർ ഒരുക്കുന്ന വൺസ് അപ്പോൺ എ ടെം എന്ന സിനിമയുടെ പൂജ ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.ജോഷി ചീരാംകുഴിഭദ്രദീപം തെളിച്ചു. സർഗ്ഗ ക്ഷേത്ര ഡയറക്ടർ സ്‌ക്രിപ്റ്റ് കൈമാറി.

ഡോ എൻ.ജയരാജ് ഡോ പരമേശ്വരക്കുറുപ്പ് മാത്യു പോൾ പ്രവീൺ നീലാംബരൻ എന്നിവർ അഭിനിയിക്കന്ന സീനിന്റെ ആദ്യ ഷോട്ടിന് ജോബ് മൈക്കിൾ എം.എൽ.എ ക്ലാപ്പ് അടിച്ചു. കോളജ് ക്യാമ്പസുകളിലെ ലഹരി ഉപയോഗത്തിനെതിരെ ഒരു പറ്റം വിദ്യാർത്ഥി നടത്തുന്ന ഇടപെടെലാണ് ചിത്രത്തിന്റെ കഥ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂർണ്ണമായും പുതുമുഖങ്ങൾ അണിനിരക്കുന്ന ഈ ചിത്രം കഥയെയുതി ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്നത് ജോണി ആശംസയാണ്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹകരണതോടെ നിർമ്മിക്കുന്ന ഈ ചിത്രം ഹിമുക്രി ക്രിയേഷൻസ് നിർമ്മിക്കുന്നു.

Hot Topics

Related Articles