ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിന് മാത്രമേ കൂടുതല്‍ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ ; ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിന് മാത്രമേ കൂടുതല്‍ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ചാന്ദ്ര ദൗത്യം വിജയകരമാക്കി ബഹിരാകാശ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാൻ ഐഎസ്‌ആര്‍ഒയ്ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Advertisements

രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐഎസ്‌ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. വിജയകരമായ വിക്ഷേപണത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനാല്‍ ഐഎസ്‌ആര്‍ഒയുടെ മിഷൻ റെഡിനസ് റിവ്യൂ കമ്മിറ്റി വിക്ഷേപണത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു

Hot Topics

Related Articles