ഇന്ന് ലോക ലഹരി വിരുദ്ധ ദിനം.ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു
ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഹരി വിരുദ്ധ ദിന ബോധവത്കരണത്തിന്‍റെ ഭാഗമായി കേരളത്തില്‍ ഇന്ന് സമ്ബൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍റെയോ കണ്‍സ്യൂമര്‍ ഫെഡിന്‍റെയോ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പനശാലകളും തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകളും ഇന്ന് അടഞ്ഞുകിടക്കും. ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്.
ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം ബോധവല്‍ക്കരണമാണെന്ന ബോധ്യത്തില്‍ നിന്നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലും കേരളത്തിലും വിവിധ കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ ദിന പരിപാടി സംഘടിപ്പിക്കും.മയക്ക് മരുന്നുകളെ കുറിച്ചുള്ള വസ്തുതകള്‍ പങ്കിടുക, ജീവന്‍ രക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിനം പ്രധനമായും പങ്കുവയ്ക്കുന്ന സന്ദേശം.