പാലക്കാട്: കേരളത്തിൽ വീണ്ടും ദാരുണമായ പ്രണയക്കൊലപാതകം. പാലക്കാട് കാമുകൻ തീ കൊളുത്തിയ പെൺകുട്ടിയും, തീ കൊളുത്തിയ യുവാവും മരിച്ചു. പിറന്നാൾ ആഘോഷത്തിനെന്ന പേരിൽ വട്ടിൽ വിളിച്ചു വരുത്തിയ ശേഷമാണ് പെൺകുട്ടിയ്ക്കു നേരെ യുവാവ് തീ കൊളുത്തിയത്. കൊല്ലങ്കോട് സ്വദേശിയായ ധന്യ (16) ബാലസുബ്രഹ്മണ്യൻ (23) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേരും മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെ പാലക്കാട് കൊല്ലങ്കോടായിരുന്നു കേസിനാസ്പദമായ സംഭവം.
തന്റെ പിറന്നാളാണെന്ന് അറിയിച്ചാണ് പെൺകുട്ടിയെ ബാലസുബ്രഹ്മണ്യം വീട്ടിലേയ്ക്കു വിളിച്ചു വരുത്തിയത്. തുടർന്ന്, വീടിനുള്ളിൽ കയറ്റിയ ശേഷം തീ കൊളുത്തുകയായിരുന്നു. പെട്രോൾ ഒഴിച്ചാണ് തീ കൊളുത്തിയത്. തീ ആളിപ്പടരുകയും 80 ശതമാനത്തിലേറെ പൊള്ളലേൽക്കുകയും ചെയ്തതോടെ നാട്ടുകാർ ഓടിക്കൂടി രണ്ടു പേരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട്ടെ ആശുപത്രിയിൽ രണ്ടു പേരെയും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബാലസുബ്രഹ്മണ്യൻ പതിനാറുകാരിയുമായി പ്രണയത്തിലായിരുന്നതായാണ് സംശയം ഉയരുന്നത്. സംഭവം നടക്കുന്ന സമയത്ത് ബാലസുബ്രഹ്മണ്യത്തിന്റെ അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരെയും തീ പൊള്ളലേറ്റതായി കണ്ടതോടെ ഇവരാണ് ബഹളമുണ്ടാക്കിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.