മന്ത്രിമാർക്ക് ട്യൂഷൻ എടുക്കേണ്ട അവസ്ഥ:
അപു ജോൺ ജോസഫ്

മല്ലപ്പള്ളി : സർക്കാരിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പരിശോധിച്ച ഇടതുമുന്നണി ഇപ്പോൾ മന്ത്രിമാർക്ക് ട്യൂഷൻ എടുക്കുവാൻ തുടങ്ങിയിരിക്കുകയാണെന്ന് കേരള ഐറ്റി ആന്റ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് . കേരള കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കൺവെൻഷനും സമര പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ കടക്കെണിയുടെ ഉച്ചകോടിയിലെത്തിച്ചിട്ട് ഊഞ്ഞാലാടിയും ഊഞ്ഞാലാട്ടിയും സംസ്ഥാന മന്ത്രിമാർ രസിക്കുകയാണെന്ന് അപു കുറ്റപ്പെടുത്തി.

Advertisements

തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ , അഡ്വൈസർ വർഗീസ് മാമ്മൻ , നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളി സംസ്ഥാന സെക്രട്ടറി ബിജു ലങ്കാ ഗിരി, സ്റ്റിയറിംഗ് കമ്മറ്റി അംഗം ജോൺസൺ കുര്യൻ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ജേക്കബ് കെ. ഇരണയ്ക്കൽ, കർഷക യൂണിയൻ ജനറൽ സെക്രട്ടറി ഷാജൻ മാത്യു, രാജൻ എണാട്ട് , ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈല അലക്സാണ്ടർ , ഗ്രാമ പഞ്ചായത്തംഗങ്ങളായ സജി ഡേവിഡ്, എസ്.വിദ്യാ മോൾ , മോളിക്കുട്ടി സിബി , സൂസൻ ദാനിയേൽ എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയോടുള്ള അവഗണനക്കെതിരെ സമര പരമ്പര തുടങ്ങുവാൻ യോഗം തീരുമാനിച്ചു. കാർഷിക വിദ്യാഭ്യാസ മേഖലകളിൽ നേട്ടം കൈവരിച്ച ജോൺസൺ ജേക്കബ്, സതീശ് കരിങ്ങടംപള്ളി, ജ്യോതി എസ് നായർ , സ്വപ്ന മറിയം കോശി, സുബിൻ മാത്യു രാജൻ, അൻസാ മരിയ മാത്യു എന്നിവരെ ആദരിച്ചു.
ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ജോൺസൺ കുര്യൻ, ബിജു ലങ്കാഗിരി, കുഞ്ഞു കോശി പോൾ , തോമസ് മാത്യു, ജോസഫ് എം പുതുശ്ശേരി, വർഗീസ് മാമ്മൻ , രാജു പുളിമ്പള്ളി സമീപം

Hot Topics

Related Articles