സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വേട്ട ; നെടുമ്പാശ്ശേരിയിൽ 4.24 കിലോഗ്രാം സ്വര്‍ണവുമായി 2 പേർ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.വിമാനത്താവളത്തില്‍ നിന്ന് 4.24 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു.മണി വാസന്‍ , ബര്‍ക്കുദ്ധീന്‍ ഹുസൈന്‍ എന്നിവരെയാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്.

2.13 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇരുവരും പാന്റില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു.
കസ്റ്റംസ് ആക്‌ട് 1962 പ്രകാരം ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

Hot Topics

Related Articles