വൈക്കത്ത് ബൈക്കിൽ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്ക്

വൈക്കം : ബൈക്കിൽ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്ക്. ആറാട്ടുകുളം തൈക്കാട്ടിൽ അനിയുടെ ഏകമകൻ ആകാശ്(22) ആണ് അപകടത്തിൽ മരണപെട്ടത്.  സുഹൃത്ത് ആറാട്ടുകുളം മുട്ടത്തുവേലിച്ചിറ വീട്ടിൽ  സച്ചിൻ(23) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോ‌ടുങ്ങല്ലൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ മലബാർ ദേവസ്വം ബോർഡിന്റെ ടെസ്റ്റിൽ പങ്കെടുക്കാനായി ഞായറാഴ്ച  രാവിലെ 10നാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടത്. മതിലകം ബൈപ്പാസ് റോഡിൽ വച്ച് കാർ ഇടിച്ച് ഇരുവരെയും തെറിപ്പിക്കുകയായിരുന്നു. ആകാശിന്റെ മൃതദേഹം ത്രിപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ. [ആകാശ് ഡി വൈ എഫ് ഐ വൈക്കം മനയ്ക്കപ്പറമ്പ് യൂണിറ്റ് കമ്മിറ്റി അംഗം ആണ്.]

Hot Topics

Related Articles