തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാന കേന്ദ്രത്തിൽ ശിലാസ്ഥാപന പെരുന്നാൾ ; കോടിയേറ്റ് നടന്നു

തിരുവഞ്ചൂര്‍: തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മയും ശിലാസ്ഥാപന പെരുന്നാളിനും കൊടിയേറി. കുര്‍ബാനയ്ക്ക് ശേഷം ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്‌സീനോസ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വികാരി ഫാ. ജോസി അട്ടച്ചിറ സഹകാര്‍മ്മികത്വം വഹിച്ചു.27ന് വൈകിട്ട് ആറിന് സന്ധ്യാപ്രാര്‍ത്ഥന, ഏഴിന് വചനസന്ദേശം. പെരുന്നാള്‍ ദിനമായ 28ന് രാവിലെ 6.15ന് പ്രഭാത പ്രാര്‍ത്ഥന, 7.15ന് മൂന്നിന്മേല്‍ കുര്‍ബാന. ഹോണവാര്‍ മിഷന്‍ മെത്രാപ്പോലീത്ത യാക്കോബ് മോര്‍ അന്തോണിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. 8.30ന് പെരുന്നാള്‍ സന്ദേശം. ഉച്ചകഴിഞ്ഞ് രണ്ടിന് ധ്യാനം. 4.30ന് കൊടിയിറക്ക്.

Hot Topics

Related Articles