സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം വിവാദം: സുപ്രീംകോടതിയിൽ തടസ ഹർജിയുമായി കേരള ചലച്ചിത്ര അക്കാദമി

ദില്ലി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ തടസ ഹർജി സമർപ്പിച്ച് കേരള ചലച്ചിത്ര അക്കാദമി. തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ചെയർമാൻ രഞ്ജിത്ത് തടസ ഹർജി സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷക അശ്വതി എം കെയാണ് തടസ ഹർജി ഫയൽ ചെയ്തത്.

Advertisements

നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തടസ ഹർജി സമർപ്പിച്ചത്. ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് നേരത്തെ ഹര്‍ജി നല്‍കിയത്. ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നുമാണ് സംവിധായകനായ ലിജീഷ് മുല്ലേഴത്തിന്‍റെ ഹർജിയിലെ ആവശ്യം. അവാർഡുകൾക്ക് എതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനസർക്കാർ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Hot Topics

Related Articles