തിരുവല്ല : തിരുവല്ലയിൽ ഒരു വീട് വീടാകണമെങ്കിൽ ജയിംസില്ലാതെ പറ്റില്ല. അഴകുള്ള അകത്തളങ്ങൾ എന്ന അതിരില്ലാത്ത ആഗ്രഹം സ്വന്തമാക്കാൻ മൂന്ന് പതിറ്റാണ്ടായി ഒരു നാടിനെ സഹായിക്കുകയാണ് ജെയിംസ് ഫർണിച്ചർ ! 1995 ൽ പൊടിയാടിയിൽ പിച്ചവച്ച് തുടങ്ങിയ ജെയിംസ് ഇന്ന് ഒരു അഭിമാന താരകമായി വളർന്ന് കഴിഞു. വീടിന്റെ അഭിരുചി മനസിലാക്കി , കാലത്തിനൊപ്പം മോഡൽ മാറ്റി രൂപവും ഭാവവും ഒരുക്കിയിറങ്ങിയ ജെയിംസ് നൽകിയ വിശ്വാസത്തിന് നാട് തിരികെ നൽകിയ സ്നേഹമാണ് ഇപ്പോഴത്തെ അംഗീകാരം.
തിരുവല്ല പൊടിയാടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന് എതിർ വശത്ത് 1995 ജൂലായ് 13 നാണ് ജെയിംസ് പ്രവർത്തനം തുടങ്ങുന്നത്. വെറ്റ് ഡ്രൈൻഡർ , സ്റ്റീൽ ഫർണിച്ചർ എന്നിവ വിതരണം ചെയ്താണ് ജെയിംസ് വിപണന രംഗത്ത് ചുവട് വച്ച് തുടങ്ങിയത്. സൂര്യ മാർക്കറ്റിങ്ങ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം മൂന്ന് വർഷത്തിന് ഇപ്പുറം റീട്ടെയിൽ രംഗത്തേയ്ക്ക് കടക്കുമ്പോഴേയ്ക്കും തിരുവല്ലയുടെ ഹൃദയരക്തമായി മാറിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജെയിംസ് എന്ന പേര് കേട്ടാൽ ഇന്ന് തിരുവല്ലയ്ക്ക് മാത്രമല്ല മധ്യ കേരളത്തിൽ തന്നെ ഒരു വിശ്വാസമാണ്. തേക്ക് , ഈട്ടി , മാഞ്ചിയം അക്വേഷ്യ മുതൽ ഇമ്പോർട്ടഡ് വുഡ് വരെയുള്ള വിപുലമായ തടി ഫർണിച്ചർ ശേഖരമാണ് ജയിംസിന്റെ ബലം. പുതിയ മോഡലുകളും വിപണിയിലെ പുതിയ ആശയങ്ങളും ആദ്യം തന്നെ ജെയിംസിന്റെ ഷോറൂമിൽ ഉണ്ടാകുമെന്നാണ് തിരുവല്ലക്കാരുടെ അഭിപ്രായം. സ്റ്റീൽ ഫർണ്ണിച്ചറുകളും മെത്തകളും എന്നും ജെയിംസിന്റെ ശേഖരത്തിലുണ്ട്. അതെ അഭിമാനത്തോടെ മാത്രമല്ല തെല്ല് അഹങ്കാരത്തോടെയാണ് ജയിംസിനെ തിരുവല്ല നെഞ്ചേറ്റുന്നത്.