‘മട്ടാഞ്ചേരി മൊയ്‌തു’ എത്തുന്നു; നിവിന്റെ ‘തുറമുഖം’ മാർച്ചിൽ, റിലീസിങ് തീയതി പ്രഖ്യാപിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. മാർച്ച് പത്തിനാണ് ചിത്രം പ്രദർശനത്തിന് എത്തുക. ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

മട്ടാഞ്ചേരി മൊയ്‌തു എന്ന നായക കഥാപാത്രമായാണ് നിവിൻ ചിത്രത്തിൽ എത്തുക. തുറമുഖത്തിൽ വിവിധ ഗെറ്റപ്പുകളിലാണ് നിവിൻ എത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിവിന്‍ പോളി,  ജോജു  ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

രാജീവ് രവി തന്നെയാണ് തുറമുഖത്തിന്റെ ഛായാഗ്രഹണവും. ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.  എഡിറ്റര്‍ – ബി. അജിത്കുമാര്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, സംഗീതം – കെ ഷഹബാസ് അമൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിൽ ജോസ് തോമസ്  സഹനിർമാതാവാണ്. മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Hot Topics

Related Articles