ബസ് കൺസഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണ് – കെ.എസ്.സി (എം)

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ സംബന്ധിച്ച കെ.എസ്.ആർ.ടി.സി   മാനേജ്മെൻ്റ് തീരുമാനം പ്രതിഷേധാർഹമാണ്.

സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പുതിയ ഉത്തരവ് മൂലം കൺസഷൻ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. സർക്കാർ – എയ്ഡഡ് മേഖലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെയും ഉത്തരവ് ബാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 വിദ്യാർത്ഥി യാത്രാ കൺസഷൻ്റെ പ്രായപരിധി 25 ആയി നിശ്ചയിച്ച നടപടിയും അംഗീകരിക്കാനാവില്ല.

കെ.എസ്.ആർ.ടി സിയുടെ നഷ്ടഭാരം നികത്താൻ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കുകയല്ല വേണ്ടത് പകരം മാനേജ്മെൻറ് സ്റ്റാഫുകളുടെ ശമ്പളമാണ് വെട്ടിക്കുറക്കേണ്ടത്. 

വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾക്ക് മേൽ കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് നടത്തുന്ന ഇത്തരത്തിലുള്ള നീക്കം ഇടതുപക്ഷ സർക്കാരിൻ്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിനിടയാക്കും. ബസ് കൺസഷന് വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിച്ച് മാനേജ്മെൻ്റ് വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

Hot Topics

Related Articles