എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനത്തിന്റെ വിജയത്തിളക്കവുമായി ഗവ. എച്ച് എസ് എസ് സ്കൂൾ ചെങ്ങളം

കോട്ടയം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനത്തിന്റെ വിജയത്തിളക്കവുമായി ഗവ. എച്ച് എസ് എസ് സ്കൂൾ ചെങ്ങളം. 56 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8 പേർക്ക് എല്ലാ വിഷയത്തിനും ഒരാൾക്ക് ഒമ്പത് വിഷയത്തിനും എ പ്ലസ്സ് ലഭിച്ചു. ആരോൺ ബിജു, ദേവിക ഡി, നിരഞ്ച് ടി സുനിൽ, അനന്ദു രാജേഷ്, അശ്വിൻ എ എ, അപർണ അനിൽക്കുമാർ, അനുവിന്ദ പി എസ്, ജോബിൻ സി ജെ എന്നിവർക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. ഒമ്പത് എ പ്ലസ്സ് ലഭിച്ചത് അബ്ദുൽ ബാസിത്തിനാണ്.

Hot Topics

Related Articles