അരിക്കും ഗോതമ്പിനും പകരം ഈ ഭക്ഷണങ്ങൾ കഴിക്കൂ; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

ഇന്ന് ആഗോളതലത്തില്‍ നിരവധി പേരെ ബാധിക്കുന്ന ഒരു രോഗമാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച്‌ ഭക്ഷണ കാര്യത്തിൽ പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗികള്‍ അരിയാഹാരം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും.

പ്രമേഹ രോഗികള്‍ അരിക്ക് പകരം ഗോതമ്പ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഗോതമ്ബ് മാത്രമല്ല, അന്നജം കുറഞ്ഞ മറ്റ് ചില ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയതായി ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

  1. ഓട്സ്

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറിനും ചപ്പാത്തിക്കും പകരം ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

  1. ബ്രൌണ്‍ റൈസ്

ബ്രൌണ്‍ റൈസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

  1. ബാര്‍ലി

ബാര്‍ലിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി ഉച്ചയ്ക്ക് കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

  1. ബദാം ഫ്ലോര്‍

ബദാം പൊടിച്ചെടുത്ത് ഉപയോഗിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

  1. പച്ചക്കറികളും പയറുവര്‍ഗങ്ങളും

ഫൈബര്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും, അതുപോലെ പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ പയറുവര്‍ഗങ്ങളും ചോറിന് പകരം കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

Hot Topics

Related Articles