കള്ളവോട്ട് തടയാനുള്ള നടപടികള്‍ കർശനമാക്കാൻ ജില്ലാ ഭരണകൂടം : വോട്ടിങ്ങിൽ സ്വകാര്യത ഉറപ്പാക്കാൻ കർശന നടപടി

കാസർകോട്: കല്യാശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കർശനമാക്കാൻ ജില്ലാ ഭരണകൂടം.വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്ബോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. ഇവിഎം കമ്മീഷനിങ് സംബന്ധിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കാസർകോട് ജില്ലാ കളക്ടർ കെ ഇൻബശേഖർ വ്യക്തമാക്കി. ഇവിഎം കമ്മീഷനിങ് സംബന്ധിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. ഇതില്‍ ഫോറൻസിക് പരിശോധന നടത്താനാണ് തീരുമാനം.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടാവുന്നതായാണ് വിലയിരുത്തല്‍. കല്യാശേരി മണ്ഡലത്തില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു കള്ളവോട്ട് നടന്നത്. ഇതോടെ ചുമതലയിലുണ്ടായിരുന്ന പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാസർകോട് ഗവ.കോളജില്‍ നടന്ന മോക്ക് പോളില്‍ താമരയ്ക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായതായാണ് വിലയിരുത്തല്‍. ഇങ്ങനെ തുടർച്ചയായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതോടെയാണ് ജില്ലാ ഭരണകൂടം നടപടി കർശനമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്ന പ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കർശന നിര്‍ദേശം നല്‍കിയത്.

Hot Topics

Related Articles