കോട്ടയം : കോവിഡ് കാരണം വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾക്ക്
തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് രണ്ടുലക്ഷം രൂപവരെ വായ്പ നൽകുന്ന പ്രവാസി ഭദ്രതാ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു നോർക്കയുമായി ചേർന്നാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.
അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ ഗ്രാമപഞ്ചായത്ത്/നഗരസഭ/ കുടുംബശ്രീ സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.
വിശദവിവരത്തിന് ഫോൺ: 0481-2302049.
Advertisements