കോട്ടയം : കേരള ഒളിമ്പിക് അസോസിയേഷൻ, കേരള കരാട്ടെ അസോസിയേഷനുമായി സഹകരിച്ച് ഏപ്രിൽ 10, 11, 12 തീയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025 നടത്തുന്നു. കേരളത്തിലെ 14 ജില്ലകളെയും പ്രതിനിധീകരിച്ച് ഏകദേശം 4500 കായികതാരങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കും. കടാ , കുമിറ്റി എന്നീ വിഭാഗങ്ങളിൽ ആകും മത്സരങ്ങൾ നടക്കുന്നത്.
എല്ലാ പ്രായത്തിലുമുള്ള കരാട്ടെ കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായുള്ള ഒരു വേദിയായിരിക്കും ഈ പരിപാടി. വൈറ്റ് ബെൽറ്റ് മുതൽ ബ്ലാക്ക് ബെൽറ്റ് വരെ ഉള്ള, പ്രായ – ലിംഗ ഭേദമെന്യേ
കേരളത്തിലെ ഏത് കരാട്ടെ കളിക്കാർക്കും
പരിപാടിയിൽ പങ്കെടുക്കാം.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ കേരള ഒളിമ്പിക് അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് (keralaolympic.org) വഴി ആരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ 5 വരെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക, 94000 64002 .