രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കിടങ്ങൂരിൽ പിടിയിൽ

കിടങ്ങൂർ: രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുണ്ടായ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ സ്വദേശി പിടിയിൽ. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്.

കണ്ണൂർ സ്വദേശിയായ ബിജു ബാലകൃഷ്ണനെ ( 41 )യാണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിജു കെ.ആർ അറസ്റ്റ് ചെയ്തത്. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന കോഴിക്കോട് രാമനാട്ടുകരയിൽ നിന്നാണ് പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴ സ്വദേശിയായ യുവതിയെയും മകളെയും കൂട്ടി ചേർപ്പുങ്കലിലുള്ള ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചു വരുന്നതിനിടെയായിരുന്നു സംഭവം. ബിജുവിന്റെ പീഡന ശ്രമത്തിൽ നിന്നും രക്ഷപെട്ട് ഓടുകയായിരുന്നു പെൺകുട്ടി. പേടിച്ചോടിയ പെൺകുട്ടി സ്റ്റെയറിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത പ്രതി ഒളിവിൽ പോയി. തുടർച്ചയായ പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദ്ദേ പ്രകാരംതുടർച്ചയായ അന്വേക്ഷണത്തിനൊടുവിൽ കിടങ്ങൂർ എസ്.ഐ അനിൽകുമാർ പി.എസ് , എ.എസ്.ഐ ജയചന്ദ്രൻ , സുനിൽ കുമാർ എം.ജി എന്നിവർ ചേർന്ന് കോഴിക്കോട് രാമനാട്ടുകരയിൽ നിന്നും ഇയാളെ പിടികൂടിയത്.

Hot Topics

Related Articles