തിരുവല്ല സ്വദേശിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു; തിരുവല്ല സ്വദേശിയെ കോട്ടയം കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു

കിടങ്ങൂർ: തിരുവല്ല സ്വദേശിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ. തിരുവല്ല ഓതറ സ്വദേശിയായ പാറക്കുളത്തിൽ സുനിൽകുമാറാ(41)ണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിജു കെ.ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Advertisements

വിവാഹ വാഗ്ദാനം നൽകിയ യുവതിയെ ഇയാൾ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തിരുവല്ല സ്വദേശിയായ യുവതിയെ തിരുവല്ല, വാകത്താനം, കൂടല്ലൂർ സ്ഥലങ്ങളിൽ വാടകയ്ക്ക് വീട് എടുത്താണ് പീഡിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയുടെ പരാതിപ്രകാരം കേസെടുത്ത കിടങ്ങൂർ പൊലീസ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന വാകത്താനം മണികണ്ഠ അമ്പത്തിനടുത്തുള്ള വാടകമുറിയിൽ നിന്നാണ് പിടികൂടിയത്. പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്റെ നിർദ്ദേശപ്രകാരം മഹേഷ് കൃഷ്ണൻ , സുനിൽകുമാർ എം.ജി , ഗ്രിഗോറിയസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Hot Topics

Related Articles