ഏറ്റുമാനൂർ പാലാ റോഡിൽ വീണ്ടും അപകടം: ബൈക്ക് യാത്രക്കാരുടെ മരണത്തിന് പിന്നാലെ കിടങ്ങൂരിലും ബൈക്ക് അപകടം; മകനൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ മരിച്ചു

കിടങ്ങൂർ: ഏറ്റുമാനൂർ പാലാ റോഡിൽ വീണ്ടും അപകടം. ബൈക്കിൽ യാത്ര ചെയ്ത രണ്ടു പേർ മരിച്ചതിനു പിന്നാലെ കിടങ്ങൂരിലാണ് ബൈക്ക് അപകടം ഉണ്ടായത്. അപകടത്തിൽ മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ ദാരുണമായി മരിച്ചു. അമ്മയും മകനും സഞ്ചരിച്ച ബൈക്കിൽ ജീപ്പിടിച്ചാണ് അപകടമുണ്ടായത്.

കിടങ്ങൂർ അരുണാപുരം ചേലമറ്റം പോളിന്റെ ഭാര്യ ജെസി പോൾ (57)ആണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മകൻ ജസ്റ്റിൻ പോളിന് പരിക്കേറ്റു. ഇദ്ദേഹത്തെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ അരുണാപുരം ഭാഗത്ത് വച്ച് ജീപ്പിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ജെസി തൽക്ഷണം മരിച്ചു. ഏറ്റുമാനൂർ – പുഞ്ഞാർ സംസ്ഥാന പാതയിൽ മുത്തോലി ആണ്ടൂർക്കവലയിലായിരുന്നു അപകടം. ഈ അപകടം ഉണ്ടാകുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് ഏറ്റുമാനൂരിൽ പൾസർ കണ്ണൻ എന്ന യുവാവും, ബന്ധുവായ സിന്ധുവും അപകടത്തിൽ മരിച്ചത്.

Hot Topics

Related Articles