ജനമൈത്രി സാംസ്കാരിക സമിതി സംസ്ഥാന കമ്മറ്റിയുടെ സംസ്ഥാന കൺവൻഷൻ നടന്നു

കോട്ടയം : ജനമൈത്രി സാംസ്കാരിക സമിതി സംസ്ഥാന കമ്മറ്റിയുടെ സംസ്ഥാന കൺവൻഷൻ നടന്നു.കൺവൻഷൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.
നാടിനും സമൂഹത്തിനും നന്മ വളർത്താൻ ജനമൈത്രി സാംസ്കാരിക സമിതി പോലുള്ള സന്നദ്ധ സംഘടനകൾ വളർന്നു വരേണ്ടത് ആവശ്യമാണ് എന്ന് നിർമ്മല ജിമ്മി പറഞ്ഞു.

ജനമൈത്രി സംസ്ഥാന ജനറൽ സെക്രട്ടറി സിബി പരിയാരം സ്വാഗതം ആശംസിച്ചു. ജനമൈത്രി സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് പി.എസ്. ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. ഗൗതം എം.നായർ (കെ.റ്റി.യു.സി. (എം) സംസ്ഥാന ജനറൽ സെക്രട്ടറി), രാജി ചന്ദ്രൻ കുളങ്ങര (ഹ്യൂമൻ റൈറ്റിസ് വിജിലൻസ് കോട്ടയം ജില്ല കോ-ഓർഡിനേറ്റർ), റ്റി.എസ്, ജേക്കബ് (ജനമൈത്രി സാംസ്കാരിക സമിതി കമ്മറ്റി അംഗം), നിഷ – സ്നേഹക്കൂട് കോട്ടയം (ചെയർമാൻ), മീസ്. എലിസബത്ത്, സോമൻ ഓലിത്തടത്തിൽ ,എബിമോൻ സിബി, ദിവ്യ സിജി, ലാലി ബിജു എന്നിവർ പ്രസംഗിച്ചു. ജനമൈത്രി സാംസ്കാരിക സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ സന്തോഷ് മള്ളൂശ്ശേരി നന്ദി പ്രകാശിപ്പിച്ചു.

Hot Topics

Related Articles