കൊല്ലം : ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളിലേക്കെത്താനുള്ള ഒരു തുമ്ബും കിട്ടാതെ ഇരുട്ടില്‍ തപ്പിയിരുന്ന അന്വേഷണസംഘത്തിന് പിടിവള്ളിയായത് കണ്ണനല്ലൂര്‍ സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അബ്ദുള്‍ സമദ് കൈമാറിയ നിര്‍ണായക വിവരങ്ങളിലൂടെ.ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ 27ന് രാത്രിയില്‍ കുട്ടിയുടെ വീട്ടില്‍ വിളിച്ച മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച സ്ത്രീയുടെ ശബ്ദം സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ ശബ്ദം തിരിച്ചറിയുന്നതിനായി കുടുംബശ്രീ സി.ഡി.എസുകളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു. ഇതിലൂടെ ശബ്ദം കേട്ട് പരിചയമുള്ള ശബ്ദമായി തോന്നിയതിനാല്‍ ഇവര്‍ തന്റെ വാട്സ് ആപ്പില്‍ 20000രൂപ കടമായി നല്‍കണമെന്നാവശ്യപ്പെട്ട് അയല്‍ വാസിയായ മറ്റൊരുസ്ത്രീ അയച്ച വാട്സാപ്പ് ശബ്ദസന്ദേശം ഒരിക്കല്‍കൂടി കേള്‍ക്കുകയും ചെയ്തു.
രണ്ട് ശബ്ദങ്ങളും ഒന്നാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ സ്ത്രീ പരിചയത്തിലുള്ള നേതാവായ അബ്ദുള്‍ സമദിന്റെ വാട്സാപ്പിലേക്ക് രണ്ട് സന്ദേശങ്ങളും അയച്ചു നല്‍കുകയായിരുന്നു. സമദ് ഈ സന്ദേശങ്ങള്‍ മുമ്ബ് കണ്ണനല്ലൂര്‍ സി.ഐയായിരുന്ന നിലവില്‍ വര്‍ക്കലയ്ക്കടുത്തുള്ള അയിരൂര്‍ സി.ഐയായിരുന്ന വിപിന്‍ കൈമാറി. തുടര്‍ന്ന് പൊലീസ് ഈ ശബ്ദസന്ദേശങ്ങള്‍ പരിശോധിച്ചതിലൂടെ രണ്ട് ശബ്ദങ്ങളും ഒന്നാണെന്നും തിരിച്ചറിഞ്ഞു. ശബ്ദത്തിലുള്ള സ്ത്രീ ചാത്തന്നൂരിലെ ബേക്കറിയുടമയായ പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പത്മകുമാറിന്റെ വീടിനടുത്തുള്ള സമീപവാസികളോട് അന്വേഷിക്കുന്നതിനിടയിലാണ് ഇയാളുടെ വീട്ടിനുള്ളില്‍ വെള്ള നിറത്തിലുള്ള സ്വിഫ്ട് ഡിസയര്‍ കാര്‍ കിടക്കുന്നത് കണ്ടത്. കൂടാതെ രേഖാചിത്രത്തിനും പത്മകുമാറുമായി ഏറെ സമാനത ഉണ്ടെന്ന് നാട്ടുകാരില്‍ നിന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് പൊലീസ് മടങ്ങുകയും ചെയ്തു.പിന്നീടാണ് ഇവര്‍ വീട്ടില്‍ നിന്ന് മുങ്ങിയത്. നാട്ടുകാരില്‍ നിന്ന് പത്മകുമാറിന്റെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച അന്വേഷണസംഘം മൊബൈല്‍ ടവര്‍ നിരീക്ഷിച്ചതില്‍ നിന്ന് മൂവരും തമിഴ്നാട്ടിലുണ്ടെന്ന് കണ്ടെത്തി പുളിയറൈയില്‍ നിന്ന് പിടികൂടുകയുമായിരുന്നു.