കുറവിലങ്ങാട് : നാലു കിലോ മീറ്റർ, നാല്പത് കിലോ മീറ്റർ ഒക്കെ സൈക്കിൾ യാത്ര, ഇതൊക്കെ ചിന്തിക്കാവുന്ന ദൂരങ്ങളാണ്
പക്ഷെ അഖിൽ വേറിട്ട ചിന്തയിലാണ്.
വെമ്പള്ളിയിൽ നിന്ന് ബീഹാറിൽ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് പഠിക്കാൻ പോയ അഖിൽ തിരികെ കേരളത്തിലേക്ക് വരുന്നത് സൈക്കിളിലാണ് 4500 ഓളം കിലോമീറ്റർ 60 ദിവസം കൊണ്ട് സഞ്ചരിച്ച് വീട്ടിൽ എത്തുകയാണ് ലഷ്യം. പ്രകൃതി സംരക്ഷണവും ഇന്ത്യയുടെ ഐക്യവും തന്റെ സൈക്കിൾ യാത്ര യിലൂടെ മനസിലാക്കുന്നതിനായാണ് അവിൽ 29 തിന് ബീഹാറിൽ നീണ് യാത്ര തിരിച്ചത് ഇപ്പോൾ അലഹബാദ് ലഷ്യമാക്കി യാത്ര തുടരുന്നു അവിടെ നിന്ന് വാരണാസി . ദില്ലി . രാമേശ്വരം കന്യാകുമാരി വഴി യാത്ര ചെയ്യാനാണ് ഇപ്പോൾ പ്ലാൻ ഇട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇല്ലായ്മയും വല്ലായ്മയും വേണ്ടുവോളം കണ്ട അഖിൽ വല്ലായ്മകളെ വെറുതെ അവഗണിച്ചു കളയുന്ന
അഖിലിന്റെ ജീവിതത്തോടുള്ള നല്ല മനോഭാവവും ലക്ഷ്യബോധവും കൂട്ടി നായി ഉണ്ട്
ഒരിക്കൽ ഒരു സൈക്കിൾ ക്ലബ് നടത്തിയമത്സരത്തിൽ തന്റെ ഹ്ര്യദ്യമായ കഥ എഴുതി വിജയിയായി കിട്ടിയ സൈക്കിളിലാണ് അഖിലിന്റെ യാത്ര.
ദൂരങ്ങളും തടസ്സങ്ങളും താണ്ടി, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക, വലിയ മനുഷ്യനാവുക, അഭിമാനമാവുക, വീടിന്, നാടിന്, രാജ്യത്തിന്.
എല്ലാറ്റിനേയും സംരക്ഷിക്കുന്ന ശക്തി നിന്റെ കൂടെയുണ്ടാവട്ടെ എന്ന് മാതാപിതാക്കളായ വെമ്പള്ളി മുണ്ടുമാക്കിൽ സുകുമാരനും സുഭാക്ഷിണിയും മകനെ ആശീർവദിക്കുന്നു.