ഇരുന്ന കസേര, ഉപയോഗിച്ച വസ്തുക്കൾ ! എല്ലാം വൃത്തിയാക്കി അംഗരക്ഷകർ ; പുടിനുമായുള്ള ചർച്ചയ്ക്ക് ശേഷം വിചിത്ര നടപടിയുമായി കിം ജോങ് ഉൻ; ലക്ഷ്യമിട്ടത് ഡി എൻ എ മോഷണം തടയൽ

ബിജിങ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച്‌ വൃത്തിയാക്കി പരിചാരകർ.ടെലിഗ്രാമിലാണ് വീഡിയോ പ്രചരിച്ചത്. കിമ്മിന്റെ ഡിഎൻഎ ലഭ്യമല്ലാതാക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്ന് പറയുന്നു. കസേരയുടെ പിൻഭാഗവും ആംറെസ്റ്റുകള്‍ തുടച്ചു. സൈഡ് ടേബിള്‍ പോലും വൃത്തിയാക്കി. അദ്ദേഹത്തിന്റെ കുടിവെള്ള ഗ്ലാസ് പ്രത്യേക ട്രേയില്‍ കൊണ്ടുപോയി. ചർച്ചകള്‍ക്ക് ശേഷം, കിമ്മിന്റെ ജീവനക്കാർ കിമ്മിന്റെ സാന്നിധ്യത്തിന്റെ എല്ലാ അടയാളങ്ങളും ശ്രദ്ധാപൂർവ്വം ഇല്ലാതാക്കിയെന്ന് റഷ്യൻ പത്രപ്രവർത്തകൻ അലക്സാണ്ടർ യുനാഷെവ് തന്റെ ചാനലായ യുനാഷെവ് ലൈവില്‍ റിപ്പോർട്ട് ചെയ്തു. കൊറിയൻ നേതാവ് സ്പർശിച്ച ഫർണിച്ചറുകളുടെ ഭാഗങ്ങളടക്കം തുടച്ച്‌ വൃത്തിയാക്കി. കൂടിക്കാഴ്ച നല്ല രീതിയിലാണ് അവസാനിച്ചതെന്നും കിമ്മും പുടിനും വളരെ സംതൃപ്തരായിരുന്നുവെന്നും യുനാഷെവ് കൂട്ടിച്ചേർത്തു.

Advertisements

കിമ്മിന്റെ ഫോറൻസിക് തലത്തിലുള്ള മുൻകരുതലുകള്‍ക്ക് കാരണം വ്യക്തമല്ല. എന്നാല്‍ റഷ്യയുടെ സുരക്ഷാ സേവനങ്ങളെക്കുറിച്ചുള്ള ഭയമോ ചൈനയുടെ നിരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കയോ ആകാം ഇതിന് കാരണമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഡിഎൻഎ കണ്ടെടുക്കുന്നത് തടയാൻ പുടിൻ തന്നെ അസാധാരണമായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. വിദേശയാത്ര നടത്തുമ്ബോഴെല്ലാം അദ്ദേഹത്തിന്റെ മൂത്രവും മലവും സീല്‍ ചെയ്ത ബാഗുകളില്‍ ശേഖരിക്കാൻ അംഗരക്ഷകരെ നിയോഗിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നു. അലാസ്കയില്‍ വെച്ച്‌ ഡൊണാള്‍ഡ് ട്രംപുമായുള്ള പുടിൻ കൂടിക്കാഴ്ചയിലും റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിന്റെ മാലിന്യങ്ങള്‍ സ്യൂട്ട്കേസുകളില്‍ മോസ്കോയിലേക്ക് തിരികെ കൊണ്ടുപോയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചർച്ചകളില്‍ കിം മോസ്കോയോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിങ്ങള്‍ക്കും റഷ്യൻ ജനതയ്ക്കും വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നതോ ചെയ്യേണ്ടതോ ആയ എന്തെങ്കിലും ഉണ്ടെങ്കില്‍, അത് എന്റെ കടമയായി ഞാൻ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തെ അയച്ചതിന് പുടിൻ നന്ദി പറഞ്ഞു. കൊവിഡ് മഹാമാരിക്ക് ശേഷം കിമ്മിന്റെ ചൈനയിലേക്കുള്ള ആദ്യ യാത്രയായിരുന്നു.

Hot Topics

Related Articles